ഉള്ളിയേരി: മുസ്ലിം ലീഗ് ദേശീയ കമ്മറ്റി ഒഫീസ് ഖാഇദെ മില്ലത്ത് സെന്ററിന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി സെലിബ്രേഷന്‍ മീറ്റ് സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.പി കോയ നാറാത്ത് അധ്യക്ഷത വഹിച്ചു. ഖാഇദെ മില്ലത്തിന്റെ ദര്‍ശനങ്ങള്‍ കാലിക പ്രസക്തമാണന്ന് എസ്പി പറഞ്ഞു. ശാഖ കമ്മറ്റിക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഗാന രചയിതാവ് എന്‍.കെ മുസ്തഫ, ഗായകന്‍ അഷറഫ് നാറാത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മണ്ഡലം ലീഗ് പ്രസിഡന്റ് സാജിത് കോറോത്ത്, ജനറല്‍ സിക്രട്ടറി കെ. അഹമ്മദ് കോയ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്, പി.കെ മജീദ്, ഷഫീഖ് മാമ്പൊയില്‍, അബു എക്കാലുള്ളതില്‍, പി.എം മുഹമ്മദലി, കെ.കെ സാജിത്, അബ്ദുല്ലക്കുട്ടി ഹാജി, പി.എം സുബീര്‍, ലബീബ് മുഹ്‌സിന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഹിം എടത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ വി.വി നജീബ് നന്ദി പറഞ്ഞു.
Content Highlight: #Qaide #Millat #Center #fundraiser; #celebration meet #organized at Ullieri









































