പുസ്തകോത്സവം, കലാപരിപാടികള്‍, അനുമോദനസഭ; വായന സദസ്സ് സംഘടിപ്പിച്ച് കെപിഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി

പുസ്തകോത്സവം, കലാപരിപാടികള്‍, അനുമോദനസഭ; വായന സദസ്സ് സംഘടിപ്പിച്ച് കെപിഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി
Jun 23, 2023 01:30 PM | By SUHANI S KUMAR

കൊയിലാണ്ടി: ഭൂമിയില്‍ കണ്ടുപിടിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും ശക്തിയുള്ള ആയുധം ഭാഷയാണെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കെപിഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വായയ്ക്ക് രുചിയുള്ളതേ നമ്മള്‍ കഴിക്കുകയുള്ളൂ അതുപോലെ വായനയ്ക്കും രുചിയുള്ളതിനേ വായനക്കാരുണ്ടാവൂ നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് വായനയ്ക്ക് രുചികരമായ വിഭവങ്ങള്‍ ഒരുക്കി കൊടുക്കണമെന്നും' അദ്ദേഹം പറഞ്ഞു.

എം.എസ്. ബൈജ റാണി ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. പുസ്തകോത്സവം, കലാപരിപാടികള്‍, അനുമോദന സഭ, പുസ്ത സമ്മാനം എന്നിവയും നടന്നു. മികച്ച എഴുത്തുകാരെയും വായനക്കാരെയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

ഗായിക ഹരി ചന്ദന, സി.വി. ബാലകൃഷ്ണന്‍, പി. രത്‌നവല്ലി, എന്‍.വി. വത്സന്‍ , കരുണന്‍ പുസ്തകഭവന്‍, വിനീത മണാട്ട്, ഇ.കെ. പ്രജേഷ്, കെ.എം. മണി, പി.കെ. രാധാകൃഷ്ണന്‍, കെ.കെ. മനോജ്, പി. ബാസില്‍, കെ.പി. ഷര്‍ഷാദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Content Highlight: true vision koyilandy KPSTA Koilandi Subdistrict Committee organized vayana sadhas

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories

News Roundup

Entertainment News

https://balussery.truevisionnews.com/